
ചേലക്കര: എൻ.ഡി.എ സ്ഥാനാർത്ഥി ഡോ:ടി.എൻ.സരസു ചേലക്കര മണ്ഡലത്തിൽ പ്രചരണം നടത്തി. രാവിലെ എട്ടിന് കുടപ്പാറ ക്ഷേത്രത്തിൽ തൊഴുത ശേഷമാണ് പര്യടനത്തിന് തുടക്കമിട്ടത്. ക്ഷേത്രദർശന ശേഷം സമീപത്തെ വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. തുടർന്ന് വിദ്യാസാഗർ ഗുരുകുലം, മലബാർ എൻജിനീയറിംഗ് കോളേജ്, ദേശമംഗലം സെന്റർ, പള്ളം സെന്റർ, കലാമണ്ഡലം , ചെറുതുരുത്തി സെന്റർ, പാഞ്ഞാൾ, തോട്ടത്തിൽ മന, സൗത്ത് കൊണ്ടാഴി, ചേലക്കോട്, പങ്ങാരപ്പിള്ളി, കാളിയാറോഡ് തുടർന്ന് ചേലക്കരയിൽ ഷോയോടെ സമാപിച്ചു. ആലത്തൂർ ലോക്‌സഭ ഇൻ ചാർജ് അനീഷ് ഇയ്യാൽ, സംസ്ഥാന സമിതിയംഗം ഉല്ലാസ് ബാബു, ഐ.എൻ.രാജേഷ്, പി.എസ്.കണ്ണൻ, എ.രാജ്കുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.