pulikkali

ഇരിങ്ങാലക്കുട : ലെജന്റ്‌സ് ഒഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ സെപ്തംബർ 16ന് ഇരിങ്ങാലക്കുടയിൽ സംഘടിപ്പിക്കുന്ന പുലിക്കളി ആഘോഷത്തിന്റെ ബ്രോഷർ പ്രകാശനം നടത്തി. ലെജന്റ്‌സ് ഒഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇന്നസെന്റ് സ്മൃതി സംഗമത്തിൽ രൂപതാമെത്രാൻ മാർ പോളി കണ്ണൂക്കാടൻ, മന്ത്രി ആർ. ബിന്ദു എന്നിവർ ചേർന്നാണ് ബ്രോഷർ പ്രകാശനം നടത്തിയത്. പുലിക്കളി ആഘോഷം സെപ്തംബർ 16ന് ടൗൺഹാൾ പരിസരത്ത്‌നിന്ന് ഉച്ചതിരിഞ്ഞ് 2.30ന് ആരംഭിച്ച്, ബസ് സ്റ്റാൻഡ്, മെയിൻ റോഡ്, ഠാണാ, ഠാണാ കോളനി വഴി വൈകിട്ട് 6.30 ഓടെ നഗരസഭാ മൈതാനത്ത് എത്തിച്ചേരും. പുലികളും പുലിമേളവും ശിങ്കാരിമേളവും ബാന്റ് സെറ്റും കാവടികളും മറ്റും പുലിക്കളി ആഘോഷത്തിൽ അണിനിരക്കും.