k-muralidharan

തൃശൂർ: ഇ.ഡിയെ വിളിച്ചുവരുത്തി മുഖ്യമന്ത്രി ഡീലിന് ഒരുങ്ങുകയാണെന്ന് തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ ആരോപിച്ചു. കരുവന്നൂർ ബാങ്കാണ് എൽ.ഡി.എഫും ബി.ജെ.പിയുമായുള്ള രഹസ്യബന്ധത്തിന്റെ മൂല കാരണം. സി.പി.എമ്മിന്റെ പ്രധാന ജോലി ബോംബ് നിർമ്മാണമാണ്. അതവർ കുടിൽവ്യവസായമാക്കുകയാണെന്നും മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.