1

തൃശൂർ: ഉപ്പിനെ ജനങ്ങളിൽനിന്ന് അകറ്റിയ സാമ്രാജ്യത്വ ശക്തിയെ പോലെ ജനങ്ങളിൽ നിന്ന് അധികാരത്തെ അകറ്റിനിറുത്താൻ മൂലധന ശക്തികൾ നടത്തുന്ന ശ്രമങ്ങൾക്കെതിരെ ജാഗ്രതാ ശക്തമാക്കണമെന്ന് സർവോദയ ജനാധികാര സദസ്. ഉപ്പുസത്യഗ്രഹത്തിന്റെ 94-ാം വാർഷിക ദിനത്തിലാണ് സർവോദയ ഗാന്ധി മാർഗ സംഘടനകളുടെ ആഭിമുഖ്യത്തിൽ ജനാധികാര സദസ് സംഘടിപ്പിച്ചത്. സർവോദയ ദർശൻ ചെയർമാൻ എം. പീതാംബരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സർവോദയ മണ്ഡലം പി. രാജേന്ദ്രൻ അദ്ധ്യക്ഷനായി. പി.എസ്. സുകുമാരൻ, പ്രൊഫ. വി.പി. ജോൺസ്, കെ. ബാബു തോമാസ്, തോമാസ്, സണ്ണി രാജൻ, എൻ. മുഹമ്മദ്, കെ.എസ്. ശിവരാമൻ, എം.വി. സിംജിത് ബാബു എന്നിവർ പ്രസംഗിച്ചു.