 
തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ഡ്യൂട്ടിക്കും മറ്റു ഡ്യൂട്ടിക്കും നിയോഗിച്ചിട്ടുള്ള മറ്റു ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ടിനായി അപേക്ഷിക്കുന്നതിന് ഏപ്രിൽ 9ന് രാവിലെ പത്ത് മുതൽ ഓരോ നിയമസഭാ മണ്ഡലത്തിലെയും പരിശീലന കേന്ദ്രങ്ങളിൽ തയ്യാറാക്കിയിട്ടുളള ഫെസിലിറ്റേഷൻ സെന്ററിൽ സൗകര്യം ഏർപ്പെടുത്തിയതായി കളക്ടർ വി.ആർ. കൃഷ്ണ തേജ അറിയിച്ചു. പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ ഫോറം 12ൽ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉത്തരവ് എന്നിവയുടെ പകർപ്പ് സഹിതം ഫെസിലിറ്റേഷൻ സെന്ററിൽ സമർപ്പിക്കണം. പരിശീലനകേന്ദ്രം സംബന്ധിച്ച വിവരങ്ങൾക്ക് ജില്ലാ തിരഞ്ഞെടുപ്പ് കൺട്രോൾ റൂം നമ്പറായ 1950 (ടോൾ ഫ്രീ) ൽ ബന്ധപ്പെടാം. എല്ലാ ഉദ്യോഗസ്ഥരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് കളക്ടർ അറിയിച്ചു.