mv-govindan

മാള : നരേന്ദ്രമോദി ഇവിടെത്തന്നെ താമസിച്ചാലും കേരളത്തിലെ ഒരു നിയോജക മണ്ഡലത്തിലും ബി.ജെ.പിക്ക് ജയിക്കാനാകില്ലെന്നത് ഗ്യാരന്റിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ചാലക്കുടി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.സി.രവീന്ദ്രനാഥിനായി മാളയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശൂരിൽ ജയിക്കാനായാണ് കരുവന്നൂർ പ്രശ്‌നം ഉന്നയിക്കുന്നത്. കരുവന്നൂരിന്റെ പേര് പറഞ്ഞു ഇന്ത്യയിൽ ഉടനീളം ഇടതുപക്ഷത്തെ ആക്രമിക്കാൻ ശ്രമിക്കുകയാണ്. സി.പി.എമ്മിന്റെ തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് ശരിയായ രീതിയിലല്ല. ഈ ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രധാന ലക്ഷ്യം ബി.ജെ.പിയെ താഴെ ഇറക്കുകയെന്നതാണ്. ഇന്നത്തെ സാഹചര്യത്തിൽ വിശ്വാസികളെ അണിനിരത്താതെ വർഗീയതയെ ചെറുക്കാനാകില്ല. വിശ്വാസത്തിനും വിശ്വാസികൾക്കുമെതിരാണ് വർഗീയവാദികളെന്നും അദ്ദേഹം പറഞ്ഞു.
വി.ആർ.സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ്, സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗംകെ.കെ.അഷറഫ് തുടങ്ങിയവർ പങ്കെടുത്തു.