gk-

തൃശൂർ: ചലച്ചിത്ര ഗാനരചയിതാവ് ജി.കെ. പള്ളത്ത് രചിച്ച ഗാനങ്ങളടങ്ങിയ പുസ്തകം ഗാനാർച്ചനയുടെ പ്രകാശനം മന്ത്രി കെ. രാജൻ നിർവഹിച്ചു. നടൻ ടി.ജി. രവി അദ്ധ്യക്ഷനായി. വിശിഷ്ടാതിഥിയായ ചലച്ചിത്ര താരം അപർണ ബാലമുരളി പുസ്തകം ഏറ്റുവാങ്ങി. ഡോ. ടി.എ. സുന്ദർമേനോൻ പ്രസംഗിച്ചു. പ്രൊഫ. ജി. ഗോപാലകൃഷ്ണൻ പുസ്തക പരിചയം നടത്തി. ജി.കെ. പള്ളത്ത് മറുപടി പറഞ്ഞു. കെ.പി. ബാലമുരളി നയിച്ച ഗാനസന്ധ്യയും ഉണ്ടായിരുന്നു. ചലച്ചിത്ര, നാടക ഗാനങ്ങൾ, ആത്മീയ ഗാനങ്ങൾ, ഓണപ്പാട്ടുകൾ, ആൽബം ഗാനങ്ങൾ, ദേശഭക്തി ഗാനങ്ങൾ എന്നിവയടങ്ങുന്നതാണ് പുസ്തകം. പി. ബാലകൃഷ്ണൻ, നയന പ്രദീപ് ചന്ദ്രൻ, രാധിക മേനോൻ, എം. രാഹുൽ എന്നിവർ പങ്കെടുത്തു.