annadhanam

കൊടുങ്ങല്ലൂർ: തിരുവഞ്ചിക്കുളം മന്നം സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ ഭരണിക്ക് എത്തുന്ന ഭക്ത‌ർക്ക് പൊതിച്ചോറ്, സംഭാരം, വൈദ്യസഹായം എന്നിവ ചെയ്യുന്ന അന്നദാനയജ്ഞത്തിന്റെ ഉദ്ഘാടനം എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ (വേണു) നിർവഹിച്ചു. തിരുവഞ്ചികുളം ക്ഷേത്രം മേൽശാന്തി നാരായണൻ നമ്പൂതിരി ദീപം തെളിച്ചു. കെ.സി. ഗോപകുമാർ അദ്ധ്യക്ഷനായി. കെ.ജി. ശശിധരൻ, മനോജ് മേനോൻ, ശ്രീരാജ് .കെ, ഉപ്പത്ത് പത്മനാഭമേനോൻ, കെ. മാധവൻ, ആർ. രഘുരാമൻ, പുഷ്‌കല വേണുരാജ്, യു. വിജയൻ, കെ.പി. ബാബു എന്നിവർ സംസാരിച്ചു.

കാപ്

തിരുവഞ്ചിക്കുളം മന്നം സേവാ സമിതി ആരംഭിച്ച അന്നദാനം പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.