news-photo-

ഗുരുവായൂർ : രാഹുൽ ഗാന്ധിക്കായി ഗുരുവായൂർ ആനത്താവളത്തിൽ ആനയൂട്ട് വഴിപാട്. അങ്കമാലി കണ്ണിമംഗലം മലയൻകുന്നേൽ കൃഷ്ണശോഭയിൽ പരേതനായ ഡോ.രാമകൃഷ്ണന്റെ ഭാര്യ ശോഭനയാണ് രാഹുൽ ഗാന്ധിയുടെ പേരിൽ വഴിപാട് നടത്തിയത്. രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനത്തിന് അയോഗ്യത വന്നപ്പോൾ നേർന്ന വഴിപാടാണ് ശോഭന ഇപ്പോൾ നടത്തിയത്. 20,000 രൂപ ദേവസ്വത്തിൽ അടച്ച് ആനകൾക്ക് ഊട്ട് നൽകുന്ന രാഹുൽ ഗാന്ധി എം.പി, വയനാട് എന്ന വിലാസത്തിലാണ് ക്ഷേത്രത്തിൽ ശീട്ടാക്കിയത്. തന്റെ ഭർത്താവ് നെഹ്രു കുടുംബത്തിന്റെ ആരാധകനായിരുന്നുവെന്നും രാജീവിന്റെ വിയോഗത്തിൽ ദു:ഖിതനായി ഭാരത വിലാപം എന്ന പുസ്തകം രചിച്ചിട്ടുണ്ടെന്നും ശോഭന പറഞ്ഞു.