thirunal
പഴുവിൽ വിശുദ്ധ അന്തോണീസിന്റെ ഊട്ട് തിരുനാളിന് അതിരൂപത സഹായമെത്രാൻ ടോണി നീലങ്കാവിൽ കൊടിയേറ്റുന്നു.

പഴുവിൽ : പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിലെ ഊട്ട്തിരുനാളിന് കൊടിയേറി. അതിരൂപത സഹായമെത്രാൻ ടോണി നീലങ്കാവിൽ കൊടിയേറ്റം നിർവഹിച്ചു. തിരുനാൾ സപ്ലിമെന്റിന്റെ പ്രകാശനവും പഴുവിൽ പാദുവ പ്രവാസി കൂട്ടായ്മ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. ഇടവക വികാരി ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ, അസിസ്റ്റന്റ് വികാരി ഫാ. ഫ്രാൻസിസ് കല്ലുംപുറത്ത്, ട്രസ്റ്റിമാരായ റാഫി ആലപ്പാട്ട്, ജെയിംസ് ചാലിശ്ശേരി, സോബി കുറ്റിക്കാട്ട്, ഡിനോ ദേവസ്സി, തിരുനാൾ ജനറൽ കൺവീനർ ജോയ് ചാലിശ്ശേരി, പബ്ലിസിറ്റി കൺവീനർ ഷെറിൻ തേർമഠം എന്നിവർ നേതൃത്വം നൽകി. ഏപ്രിൽ 12, 13, 14, 15 എന്നീ തീയതികളിലാണ് തിരുനാൾ.