കൊരട്ടി: സംസ്ഥാനത്തെ മൈക്രോ ഫിനാൻസ് യൂണിറ്റുകൾ നേതൃത്വം നൽകുന്ന സംരംഭങ്ങൾക്ക് ധനസഹായങ്ങൾ ഉൾപ്പെടെ ലഭ്യമാക്കി ശക്തിപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പി.രാജീവ.് ശ്രീരാമ വിലാസം ചവളർ സൊസൈറ്റി മൈക്രോ ഫിനാൻസ് സംസ്ഥാന വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംവരണമുള്ള മേഖലയിൽ ജോലിക്ക് ആളെയെടുത്താൽ മാത്രമേ സംവരണം കൊണ്ട് പ്രയോജനമുള്ളെന്ന് മന്ത്രി പറഞ്ഞു. നിയമസഭയിൽ ചവളക്കാരൻ സമുദായത്തിനായി സബ് മിഷൻ ഉന്നയിച്ച സനീഷ്‌കുമാർ ജോസഫ് എം.എൽ.എയെ ആദരിച്ചു. പ്രതിഭാ പുരസ്‌കാരങ്ങൾ അദ്ദേഹം വിതരണം ചെയ്തു. എം.ഐ. സരസു, ബിജി സുരേഷ്, ഓമന രമേശ്, ബിജി ജിജു എന്നിവർക്കു പുരസ്‌കാരങ്ങൾ സമ്മാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അശോകൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന മൈക്രോ കൺവീനർ സരള സുരേഷ് അദ്ധ്യക്ഷത വഹിച്ചു. എം.ബി.ബി.എസ് വിജയിച്ച ആഷ്മി മനോജ്, അനസ്‌തേഷ്യയിൽ ബിരുദാനന്തര ബിരുദം ലഭിച്ച സി.എ.ആര്യ എന്നിവർക്കു പഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. കെ.വി. ജയരാജ്, കെ.ആർ. സുമേഷ്, എൻ.കെ. അശോകൻ, കെ.കെ. മോഹനൻ, പി.കെ. അനിൽ, എം.വി. ഗോപി, ടി.ആർ. രഞ്ജു, സിന്ധു രമേഷ്, അമ്പിളി സജീവ് എന്നിവർ പ്രസംഗിച്ചു.