kamal

തൃശൂർ: ഏകാധിപതിയായി രാജ്യം ഭരിക്കുന്ന മോദി സർക്കാരിനെതിരെയുള്ള നിർണായകമായ തിരഞ്ഞെടുപ്പാണിതെന്ന് സംവിധായകൻ കമൽ. കേരളത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ 58 പേർ എഴുതി അശോകൻ ചെരുവിൽ എഡിറ്റ് ചെയ്ത തൃശൂർ ലോക്‌സഭാ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.സുനിൽകുമാറിനെ കുറിച്ചുള്ള 'മ്മടെ സുനിച്ചേട്ടൻ ' എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യം 76ാമത് സ്വതന്ത്ര്യദിനം ആഘോഷിച്ചപ്പോൾ ചെങ്കോട്ടയിൽ നരേന്ദ്ര മോഡി അഹങ്കാരത്തോടെ പറഞ്ഞത് അടുത്ത സ്വാതന്ത്ര്യദിനത്തിലും താൻ പതാക ഉയർത്തുമെന്നാണെന്നും അദ്ദേഹം പറഞ്ഞു. തേക്കിൻകാട് മൈതാനിയിൽ നിരവധി സാംസ്‌കാരിക പ്രവർത്തകർ അണിനിരന്ന ബഹുസ്വരതയുടെ ആരവം കലാസാംസ്‌കാരിക സംഗമത്തിലാണ് കവർ പ്രകാശനം ചെയ്തത്. പുസ്തകപ്രകാശനം 15ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.