1

തൃശൂർ: സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനെ അമിതാധികാര പ്രയോഗം കൊണ്ട് അട്ടിമറിക്കാനുള്ള നീക്കത്തെ ജനങ്ങളെ അണിനിരത്തി ജനാധിപത്യപരമായി നേരിടുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ്. കേന്ദ്ര ഏജൻസികളുടെ ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് ജില്ലയിലെ മുഴുവൻ ലോക്കൽ കേന്ദ്രങ്ങളിലും എൽ.ഡി.എഫ് നേതൃത്വത്തിൽ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കണമെന്ന് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൽ.ഡി.എഫിനെ തളർത്തുന്നതിനാണ് കേന്ദ്ര ഏജൻസികളുടെ ശ്രമം. ഇതംഗീകരിക്കാനാകില്ല. പ്രതിഷേധ പരിപാടി വൻ വിജയമാക്കണമെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.വി.അബ്ദുൾഖാദർ അഭ്യർത്ഥിച്ചു.