vaval

തൃശൂർ: വവ്വാലുകൾക്കും വനനശീകരണം ഭീഷണിയാകുന്നുവെന്ന് പീച്ചി വനഗേേവണ കേന്ദ്രത്തിൽ നടത്തിയ ശിൽപ്പശാലയിൽ അഭിപ്രായം ഉയ‌ർന്നു. വവ്വാലുകൾ ചേക്കറുന്ന മരങ്ങൾ ഉൾപ്പെടെയുള്ള ആവാസ വ്യവസ്ഥ നശിക്കുകയാണ്. നിപ പോലുള്ള ജന്തുജന്യരോഗങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ നേരിടാനുള്ള പഠനം കാര്യക്ഷമമാക്കണം. ഗവേഷകരെ ഇതിന് പ്രപ്തരാക്കണമെന്നും വിദഗ്ദ്ധ‌ർ അഭിപ്രായപ്പെട്ടു. പീച്ചി വനഗവേഷണ കേന്ദ്രം വന്യജീവി വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു വവ്വാലുകളുടെ വർഗീകരണം, നിരീക്ഷണം, സംരക്ഷണം എന്നിവയിലെ നൂതന സാങ്കേതിക വിദ്യകളെക്കുറിച്ച് ശിൽപ്പശാല നടന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 35 ഓളം പേർ പങ്കെടുത്തു. തായ്‌വാൻ പ്രിൻസ് സോങ്ക്‌ള യൂണിവേഴ്‌സിറ്റി പ്രൊഫസറും വവ്വാലുകളുടെ വർഗീകരണ വിദഗ്ദ്ധനുമായ ഡോ. പിപ്പാറ്റ് സോയസോക്, വനഗവേഷണ കേന്ദ്രം വന്യജീവിവിഭാഗം മേധാവി ഡോ. പി. ബാലകൃഷ്ണൻ, നേച്ചർ കൺസർവേഷൻ ഫൗണ്ടേഷനിലെ ഡോ. രോഹിത് ചക്രവർത്തി, കാർഷിക സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ശ്രീഹരി രാമൻ തുടങ്ങിയവർ നേതൃത്വം നൽകി.