ldf-
ഇടതുപക്ഷ സ്ഥാനാർത്ഥി അഡ്വ. വി.എസ്. സുനിൽകുമാറിന് വെളൂക്കരയിൽ നൽകിയ സ്വീകരണം.

വേളൂക്കര: തൃശൂരിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. വി.എസ്. സുനിൽകുമാറിന്റെ ഇരിങ്ങാലക്കുട മണ്ഡലം രണ്ടാംഘട്ട പര്യടന പരിപാടി തൊമ്മാന സെന്ററിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് മേഖലാ പ്രസിഡന്റ് കെ. കെ. വിനയൻ അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം ടി.കെ. സുധീഷ്, എൽ.ഡി.എഫ് മണ്ഡലം കൺവീനർ ഉല്ലാസ് കളക്കാട്ട്, മണ്ഡലം തിരഞ്ഞെടുപ്പ് സെക്രട്ടറി പി. മണി, എൽ.ഡി.എഫ് മേഖലാ സെക്രട്ടറി കെ.കെ. ശിവൻ, നേതാക്കളായ കെ. ശ്രീകുമാർ, എൻ.കെ. ഉദയപ്രകാശ്, കെ.ആർ. വിജയ, വി.എ. മനോജ്കുമാർ, ടി.കെ. വർഗീസ്, രാജു പാലത്തിങ്കൽ എന്നിവർ പങ്കെടുത്തു.