1

തൃശൂർ: ജുഡീഷ്യറിയുടെ ഭാഗമെന്ന നിലയിൽ മാദ്ധ്യമങ്ങളുടെ ഇരയായിട്ടുണ്ടെന്ന് മുൻ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. കൊച്ചി രാജസദസിൽ അംഗമായിരുന്ന മേനാച്ചേരി എരിഞ്ഞേരി തോമയുടെ 90-ാം ചരമവാർഷികത്തിന്റെ ഭാഗമായി തൃശൂർ സഹൃദയവേദി ഏർപ്പെടുത്തിയ മാദ്ധ്യമ പുരസ്‌കാരം സമ്മാനിക്കുകയായിരുന്നു സിറിയക് ജോസഫ്. സി.ബി.സി.ഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് യോഗം ഉദ്ഘാടനം ചെയ്തു. 24 ചാനൽ എഡിറ്റർ പി.പി. ജയിംസ് പുരസ്‌കാരം ഏറ്റുവാങ്ങി. പ്രസിഡന്റ് ഡോ. ഷൊർണൂർ കാർത്തികേയൻ അദ്ധ്യക്ഷനായി. പ്രൊഫ. വി.എ. വർഗീസ്, ഡോ. പുത്തേഴത്ത് രാമചന്ദ്രൻ, ഡോ. ജോർജ് മേനാച്ചേരി, ബേബി മൂക്കൻ എന്നിവർ പ്രസംഗിച്ചു. 'ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും മാദ്ധ്യമങ്ങളും' സെമിനാർ ടി.ടി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. സി.കെ. തോമസ് അദ്ധ്യക്ഷനായി. ഇ. സലാഹുദ്ദീൻ, എൻ. ശ്രീകുമാർ, ജോൺസൺ കാഞ്ഞിരത്തിങ്കൽ, ഉണ്ണിക്കൃഷ്ണൻ പുലരി എന്നിവർ പ്രസംഗിച്ചു.