1

തൃശൂർ: ആനകളുടെ സുരക്ഷയ്ക്ക് കൂടുതൽ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പരിശോധനകൾ കടുപ്പിക്കും. നാട്ടാന പരിപാലനം ജില്ലാതല മോണിറ്ററിംഗ് സമിതി യോഗത്തിലാണ് തീരുമാനം. കളക്ടർ വി.ആർ. കൃഷ്ണതേജ, കമ്മിഷണർ അങ്കിത് അശോകൻ, എ.ഡി.എം: ടി. മുരളി, എസ്.പി.സി.എ അംഗം ഡോ. പി.ബി. ഗിരിദാസ്, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ജിതേന്ദ്രകുമാർ, അനിമൽ വെൽഫെയർ ബോർഡ് നോമിനി എം.എൻ. ജയചന്ദ്രൻ, ഫെഡേറേഷൻ ഒഫ് സ്റ്റേറ്റ് എലിഫന്റ് ഓണേഴ്‌സ് ഓർഗനൈസിംഗ് സെക്രട്ടറി കെ. മഹേഷ്, സംസ്ഥാന ആനത്തൊഴിലാളി യൂണിയൻ സെക്രട്ടറി പി.എം. സുരേഷ്, സോഷ്യൽ ഫോറസ്റ്റ് കൺസർവേറ്റർ ബി. സജീഷ്‌കുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.