cms

തൃശൂർ: സി.എം.എസ് ഹയർ സെക്കൻഡറി സ്‌കൂൾ പൂർവ വിദ്യാർത്ഥി മഹാ സംഗമം' പ്രയാഗ്ര 2024' നടി മല്ലിക സുകുമാരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫാ. ഡോ. പോൾ പൂവത്തിങ്കൽ അദ്ധ്യക്ഷനായി. മല്ലിക സുകുമാരന് അഭിനയ രംഗത്ത് 50 വർഷം തികഞ്ഞതിന്റെ ആദരം നടൻ ടി.ജി. രവി സമ്മാനിച്ചു. സിനിമാ താരം സുനിൽ സുഖദ, മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. വി.വി. ഉണ്ണിക്കൃഷ്ണൻ എന്നിവ‌ർ മുഖ്യാതിഥികളായി. ഹൈക്കോടതി ജഡ്ജി പി.എം. മനോജ്, ചാർട്ടേഡ് അക്കൗണ്ടന്റ് എസ്. ശിവരാമകൃഷ്ണൻ, കൈരളി ചാനൽ ന്യൂസ് ഡയറക്ടർ ഡോ. എൻ.പി. ചന്ദ്രശേഖരൻ, തൃശൂർ മുൻ ഡെപ്യൂട്ടി കളക്ടർ മുഹമ്മദ് റഫീക്, ദേവനാരായണൻ, ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് നാഷണൽ കമ്മിഷണർ പ്രൊഫ. ഇ.യു. രാജൻ എന്നിവരെ ആദരിച്ചു. സെക്രട്ടറി ഇ.യു. രാജൻ, ജോയിന്റ് സെക്രട്ടറി എം.വി. ജയരാജൻ, പ്രിൻസിപ്പൽ എ.ഡി. ഫ്രാൻസീസ്, ഹെഡ് മാസ്റ്റർ സജി സാമുവൽ, പി.ടി.എ പ്രസിഡന്റ് വി. ജയൻ എന്നിവർ പ്രസംഗിച്ചു.