1

തൃശൂർ: തൃശൂർ പൂരം പ്രദർശന നഗരിയിൽ ആൽഫ പാലിയേറ്റീവ് കെയർ തൃശൂർ ലിങ്ക് സെന്ററിന്റെ സ്റ്റാൾ തുറന്നു. പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ പൊതുജനങ്ങളിൽ എത്തിക്കാൻ ഉദ്ദേശിച്ച് ആരംഭിച്ചിട്ടുള്ള സ്റ്റാളിൽ സൗജന്യ ബി.പി, ഷുഗർ പരിശോധനയും ഒരുക്കിയിട്ടുണ്ട്. ആൽഫ പാലിയേറ്റീവ് കെയറിന്റെ തൃശൂർ ലിങ്ക് സെന്റർ പ്രവർത്തനം ആരംഭിച്ച് 14 വർഷമായി. നിലവിൽ ആയിരക്കണക്കിന് പേർക്ക് തൃശൂരിൽ സൗജന്യ സേവനം നൽകിവരുന്നുണ്ട്. ആൽഫ തൃശൂർ ലിങ്ക് സെന്റർ പ്രസിഡന്റ് ജോസഫ് പുന്നമൂട്ടിൽ, സെക്രട്ടറി സി.കെ. സജീവ്, കെ.എസ്. ലീന ടീച്ചർ, ഡോ. ടി.കെ. ആന്റണി, അച്ചു ഷാജു, ഡിക്‌സൺ ജോസഫ്, തോമസ് തോലത്ത്, ലത റോയ്, ഫാ. മോഹൻ കോനിക്കര തുടങ്ങിയവർ പങ്കെടുത്തു. സ്റ്റാളിലേക്കുള്ള സൗജന്യ കുടിവെള്ള വിതരണം മണ്ണുത്തി ലയൺസ് ക്ലബ് പ്രതിനിധി രാധാകൃഷ്ണൻ സ്‌പോൺസർചെയ്തു.