1

തൃശൂർ: ജില്ലയിൽ ചില ഇടങ്ങളിൽ ഡെങ്കിപ്പനി, എലിപ്പനി പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ മുന്നറിയിപ്പ്. ഡെങ്കിപ്പനിക്ക് കാരണമായ ഈഡീസ് കൊതുകുകൾ പ്രധാനമായും കണ്ടുവരുന്നത് വീടുകളോട് അനുബന്ധിച്ചുള്ള ഉറവിടങ്ങളിലാണ്.

എലിപ്പനിക്കെതിരെ ജാഗ്രതൈ

എലിപ്പനി മരണങ്ങൾ സംഭവിക്കുന്നത് ചികിത്സ വേഗം തേടാത്തതിനാലാണ്. ഭേദമാകാത്ത പനിയും പേശിവേദനയും ആവർത്തിച്ചു വരുന്ന പനിയും വരികയാണെങ്കിൽ സ്വയം ചികിത്സിക്കാതെ ഡോക്ടറെ സമീപിക്കണം. മലിനജലവുമായോ മറ്റു മാലിന്യം നിറഞ്ഞ സാഹചര്യങ്ങളുമായി ഇടപഴകിയിട്ടുണ്ടെങ്കിൽ അതും ഡോക്ടറോട് പറയണം. എന്നാൽ മാത്രമേ ഡോക്ടർക്ക് എലിപ്പനി സംശയിച്ച് ചികിത്സ തുടങ്ങാൻ സാധിക്കൂ.

ചെയ്യേണ്ടത്

ഇൻഡോർ പ്ലാന്റുകൾ സൂക്ഷിച്ചിരിക്കുന്ന പാത്രങ്ങളിൽ നിന്നുള്ള വെള്ളം ആഴ്ചയിൽ ഒരിക്കൽ മാറ്റണം. നല്ലവണ്ണം തേച്ചു കഴുകി വൃത്തിയാക്കണം.

ഇൻഡോർ പ്ലാന്റകൾ സൂക്ഷിച്ചിരിക്കുന്ന കുപ്പിയുടെ വായ്‌വട്ടം പഞ്ഞിയോ കടലാസോ തുണിയോ ഉപയോഗിച്ച് അടച്ചു സൂക്ഷിക്കണം. ഫ്രിഡ്ജുകളിലെ ട്രേകളും ആഴ്ചയിലൊരിക്കൽ വൃത്തിയാക്കണം.