ചേർപ്പ് : മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ പര്യടനം നടത്തി. പെരിഞ്ചേരി, ചേർപ്പ് തായംകുളങ്ങര, പൂത്തറയ്ക്കൽ, പടിഞ്ഞാട്ടുമുറി, അമ്പല നട, ചെറുചേനം, ഊരകം തുടങ്ങിയ ഇടങ്ങളിലാണ് പര്യടനം നടത്തിയത്. കെ.കെ. കൊച്ചുമുഹമ്മദ്, സി.എൻ. ഗോവിന്ദൻകുട്ടി, എം.കെ. അബ്ദുൾ സലാം, സിജോ ജോർജ് എന്നിവർ പങ്കെടുത്തു.