എൻ.ഡി.എ കയ്പമംഗലം നിയോജക മണ്ഡലം കൺവെൻഷൻ ബി.ജെ.പി ദേശീയ സമിതി അംഗം പി.എം. വേലായുധൻ ഉദ്ഘാടനം ചെയ്യുന്നു.
കയ്പമംഗലം : എൻ.ഡി.എ കയ്പമംഗലം നിയോജക മണ്ഡലം കൺവെൻഷൻ പെരിഞ്ഞനം എലഗൻസ് ഹാളിൽ നടന്നു. ബി.ജെ.പി ദേശീയ സമിതി അംഗം പി.എം. വേലായുധൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കയ്പമംഗലം മണ്ഡലം പ്രസിഡന്റ് രാജേഷ് കോവിൽ അദ്ധ്യക്ഷനായി. ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് മുഖ്യപ്രഭാഷണം നടത്തി. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അതുല്യഘോഷ്, മണ്ഡലം പ്രസിഡന്റ് എം.വി. സുധൻ, ബി.ജെ.പി എടവിലങ്ങ് മണ്ഡലം പ്രസിഡന്റ് സെൽവൻ മണക്കാട്ടുപടി, എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ. ഉണ്ണിക്കൃഷ്ണൻ, പി.എസ്. അനിൽകുമാർ, പി.കെ. രവീന്ദ്രൻ, പ്രിൻസ് തലാശ്ശേരി, സുരേഷ് പള്ളത്ത്, രാജേഷ് വെങ്കിടങ്ങിൽ, രാജേഷ് കൊട്ടാരത്ത് തുടങ്ങിയവർ സംസാരിച്ചു.