ch
വിഷു വെള്ളരി വിളവെടുപ്പിൽ ചേർപ്പ് പാലയ്ക്കൽ വീട്ടിൽ ബാവയും കൃഷി ഹരിത സംഘം പ്രവർത്തകരും.

ചേർപ്പ് : വിഷുവിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ പതിവ് തെറ്റാതെ തന്റെ വീടിനോട് ചേർന്ന പാടത്ത് വെള്ളരിക്കൃഷിയുടെ വിളവെടുപ്പ് നടത്തിയിരിക്കുകയാണ് ചേർപ്പ് ഹെർബർട്ട് കനാൽ പാലയ്ക്കൽ വീട്ടിൽ ബാവ. പ്രവാസ ജീവിതത്തിന് ശേഷം കഴിഞ്ഞ 40 വർഷത്തോളമായി ജൈവക്കൃഷിയിൽ സജീവമാണ് ഇദ്ദേഹം. വെള്ളരി കൂടാതെ കക്കരിക്കയും മറ്റു പച്ചക്കറികളും ബാവയുടെ കൃഷിത്തോട്ടത്തിലെ ഇനങ്ങളാണ്. കിലോവിന് 25 രൂപ നിരക്കിലാണ് വെള്ളരി വിൽപ്പന. ചേർപ്പ്, ചാഴൂർ, ചിറയ്ക്കൽ, ഇഞ്ചമുടി തുടങ്ങിയ ഇടങ്ങളിലെ പച്ചക്കറി മാർക്കറ്റുകളിൽ കാർഷിക ഇനങ്ങൾ വിൽപ്പനയ്ക്കായി എത്തിക്കുകയാണ് പതിവ്. ബാവയുടെ കുടുംബവും കൃഷി സഹായത്തിനുണ്ട്. കാർഷിക മികവിന് ചാഴൂർ പഞ്ചായത്ത് തലത്തിൽ വിവിധ അവാർഡുകളും ബാവയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ വർഷത്തെ വെള്ളരി വിളവെടുപ്പ് ചാഴൂർ കൃഷി അസിസ്റ്റ് സരിത നിർവഹിച്ചു. തണൽ ഹരിത സംഘം പ്രസിഡന്റ് ജോസ്, ബാവ പാലയ്ക്കൽ എന്നിവർ സംസാരിച്ചു.

വീട്ടിലും വെള്ളരി വിൽപ്പന നടത്തുന്നുണ്ട്. പലരും വീട്ടിലെത്തി വെള്ളരിയും കക്കരിയും വാങ്ങിക്കാറുണ്ട്. കുടുംബവും കൃഷിക്കാവശ്യമായ സഹായം ചെയ്യാറുണ്ട്.

- ബാവ