തൃശൂർ: മറൈനേഴ്‌സ് ക്ലബ് തൃശൂർ 61-ാം നാഷണൽ മാരിടൈം ഡേ ആഘോഷിച്ചു. 1964ൽ ഇന്ത്യൻ ഉടമസ്ഥതയിലുള്ള ആദ്യ ചരക്കുകപ്പൽ എസ്.എസ്. ലോയൽറ്റി മുംബയിൽ നിന്നും ഇംഗ്ലണ്ടിലേക്കുള്ള കന്നിയാത്ര നടത്തിയതിന്റെ സ്മരണാർത്ഥമാണ് നാഷണൽ മാരിടൈം ഡേ ആഘോഷിക്കുന്നത്. മെർക്കന്റൽ മറൈൻ ഡിപ്പാർട്ട്‌മെന്റ് പ്രിൻസിപ്പൽ ഓഫീസർ വി.വി. പോൾ ഉദ്ഘാടനം ചെയ്തു. കപ്പൽ മേഖലയിലെ സ്തുത്യർഹ സേവനത്തിന് സീനിയർ ചീഫ് എൻജിനിയർ മുകുന്ദൻ പല്ലാട്ടിനെ ആദരിച്ചു. ക്യാപ്ടൻ മധു തോട്ടങ്കര, ക്യാപ്ടൻ ടി.എസ്. ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. കളക്ടർ കൃഷ്ണതേജയുടെ ടുഗെദർ ഫൊർ തൃശൂർ പ്രോജക്ടിനായി ക്ലബ് അഞ്ചു ലക്ഷം ധനസഹായം നൽകി. സെക്രട്ടറി പി.ജെ. ആനന്ദ് നേതൃത്വം നൽകി. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും ഉണ്ടായിരുന്നു.