trissur

തൃശൂർ : ലോകസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ ഒമ്പത് സ്ഥാനാർത്ഥികൾ മത്സര രംഗത്ത്. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്നലെ അവസാനിച്ചതോടെയാണ് അന്തിമ പട്ടികയായത്. ഒരാൾ മാത്രമാണ് പത്രിക പിൻവലിച്ചത്. സ്വതന്ത്രനായി പത്രിക നൽകിയ കെ.ബി.സജീവ്. സ്ഥാനാർത്ഥികൾക്കുള്ള ചിഹ്നവും വരണാധികാരി വി.ആർ.കൃഷ്ണതേജ അനുവദിച്ചു.


സ്ഥാനാർത്ഥികളുടെ പേര്, പാർട്ടി, ചിഹ്നം ചുവടെ:
അഡ്വ.പി.കെ.നാരായണൻ, (ബഹുജൻ സമാജ് പാർട്ടി, ആന)
കെ.മുരളീധരൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്, കൈ)
അഡ്വ.വി.എസ്.സുനിൽകുമാർ (കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ, ധാന്യക്കതിരും അരിവാളും)
സുരേഷ് ഗോപി (ഭാരതീയ ജനതാ പാർട്ടി, താമര)
ദിവാകരൻ പള്ളത്ത് (ന്യൂ ലേബർ പാർട്ടി, മോതിരം)
എം.എസ്.ജാഫർഖാൻ (സ്വതന്ത്രൻ, കരിമ്പുകർഷകൻ)
ജോഷി വില്ലടം (സ്വതന്ത്രൻ, തെങ്ങിൻതോട്ടം)
പ്രതാപൻ (സ്വതന്ത്രൻ, ബാറ്ററി ടോർച്ച് )
സുനിൽകുമാർ ( സ്വതന്ത്രൻ, ക്രെയിൻ)