കിഴുപ്പിള്ളിക്കര പണിക്കെട്ടി അന്നപൂർണേശ്വരി ക്ഷേത്രത്തിൽ ഭക്തർക്കായി പണി തീർത്ത വിശ്രമ കേന്ദ്രം അന്നപൂർണ വിഹാര ഉദ്ഘാടനം ക്ഷേത്രം തന്ത്രി നാരായണൻകുട്ടി നിർവഹിക്കുന്നു.
പെരിങ്ങോട്ടുകര: കിഴുപ്പിള്ളിക്കര പണിക്കെട്ടി അന്നപൂർണേശ്വരി ക്ഷേത്രത്തിൽ ഭക്തർക്കായി പണി തീർത്ത വിശ്രമ കേന്ദ്രം അന്നപൂർണ വിഹാര ഉദ്ഘാടനം ക്ഷേത്രം തന്ത്രി നാരായണൻകുട്ടി നിർവഹിച്ചു. ക്ഷേത്രം പ്രസിഡന്റ് പി.എസ്. സുനിൽകുമാർ അദ്ധ്യക്ഷനായി. ബിജു നാരായണൻകുട്ടി ശാന്തി അനുഗ്രഹ പ്രഭാഷണം നടത്തി. ആദ്യകാലത്ത് ക്ഷേത്ര നിർമ്മാണത്തിനായി ഭൂമി ദാനം നൽകിയ അഴിമാവ് കടവിലെ ദിവംഗതനായ പി.കെ. ബാലന്റെ കുടുംബത്തെയും തന്ത്രി നാരായണൻകുട്ടി ശാന്തിയെയും ക്ഷേത്രം രക്ഷാധികാരി പി.ആർ. കൃഷ്ണരാജ് ആദരിച്ചു. ആദ്യകാല പ്രവർത്തകരായിരുന്ന പി.കെ. രാജൻ, പി.കെ. ബാലൻ, പി.എസ്. ബാലൻ, പി.യു. ഉണ്ണി എന്നിവരുടെ ഫോട്ടോ അനാഛാദനം ചെയ്തു. യോഗത്തിൽ സെക്രട്ടറി പി.കെ. പുഷ്‌ക്കരൻ, ട്രഷറർ പി.എൽ. ലെജീഷ്, ക്ഷേത്രം മാനേജർ പി.ഐ. ഗോപിനാഥ്, മുൻ പ്രസിഡന്റ് പി.ബി. സുനിൽകുമാർ, പി.എസ്. ഷൈൻ, പി.യു. സുബിൻ, കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.