മാള: ഹോളിഗ്രേസ് കോളേജിൽ ഇന്നൊവേഷൻ ഡിസൈൻ ആൻഡ് എന്റർപ്രണർഷിപ്പ് ഐ.ഡി.ഇ ബ്യൂട്ട് ക്യാമ്പ് ഇന്നും നാളെയും നടക്കും. കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി സംരംഭകത്വ കഴിവുകൾ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പ്. മാള ഹോളിഗ്രേസ് കോളേജിലാണ് കേരളത്തിലെ ക്യാമ്പ് നടക്കുന്നത്. ബൂട്ട് ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് അവസരങ്ങൾ കണ്ടെത്തുന്നതിനും ഡിസൈൻ ചെയ്യുന്നതിനും ഉപകരണങ്ങളിൽ വൈദഗ്ദ്ധ്യം നേടുന്നതിനും സാധിക്കും. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ക്യാമ്പിൽ പങ്കെടുക്കാം. ഇന്ന് രാവിലെ 9.30ന് ചന്ദ്രയാൻ 3 മിഷൻ ഡയറക്ടർ എസ്. മോഹനകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഐ.സി.ടി അക്കാഡമി ഒഫ് കേരള സി.ഇ.ഒ: മുരളീധരൻ മഞ്ഞുങ്ങൾ മുഖ്യാതിഥിയാകും.
സാനി എടാട്ടുകാരൻ (ചെയർമാൻ, ഹോളിഗ്രേസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റിയൂഷൻ), ഡോ. ഇളങ്കോവൻ കരിയപ്പൻ (അസിസ്റ്റന്റ് ഡയറക്ടർ മിനിസ്ട്രിസ് ഇന്നൊവേഷൻ സെൽ), എ.എസ്. ചന്ദ്രകാന്ത (ഡയറക്ടർ, ഹോളിഗ്രേസ് അക്കാഡമി ഒഫ് എൻജിനിയറിംഗ്), ഡോ. പ്രിയംവദ സാരംഗി (ഡയറക്ടർ, ഹോളിഗ്രേസ് അക്കാഡമി ഒഫ് ഫാർമസി), ഡോ അരുൺ (പ്രിൻസിപ്പൽ, ഹോളിഗ്രേസ് അക്കാഡമി ഒഫ് എൻജിനിയറിംഗ്) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.