മാള : പൊയ്യ എസ്.എൻ.ഡി.പി ശാഖയിൽ ശ്രീനാരായണ ഗുരുവിന്റെ വെങ്കല വിഗ്രഹ സമർപ്പണവും കുടുംബ സംഗമവും നടന്നു. പൊന്നത്ത് രാധാകൃഷ്ണൻ പീതപതാക ഉയർത്തി. കഴിഞ്ഞിത്തറയിലെ ഗുരു മന്ദിരത്തിൽ നടന്ന സമൂഹ അർച്ചനയ്ക്ക് കൊടുങ്ങല്ലൂർ നടുമുറി ബാലു ശാന്തി കാർമ്മികത്വം വഹിച്ചു. തുടർന്ന് വെങ്കല പ്രതിമയും വഹിച്ചുകൊണ്ട് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര നടത്തി. തുടർന്ന് പൊതു സമ്മേളനവും കുടുംബ സംഗമവും നടന്നു. പരിപാടികൾക്ക് ആഘോഷക്കമ്മിറ്റി ചെയർമാൻ പൊന്നത്ത് രാധാകൃഷ്ണൻ, ശാഖാ പ്രസിഡന്റ് മുരുകൻ കെ. പൊന്നത്ത്, സെക്രട്ടറി വിബിൻ ദാസ്, ടി.എം. സന്ദീപ്, കെ.പി. ബിജോയ്, വി.എൻ. ഷാജി, പ്രകാശൻ പള്ളിയിൽ, സി.കെ. സമൽരാജ്, വി.എസ്. മനോജ് എന്നിവർ നേതൃത്വം നൽകി.