news-photo-
ശ്രീമന്‍ നാരായണന്‍ ഗുരുവായൂരപ്പനു സമര്‍പ്പിച്ച മണ്‍പാത്രങ്ങള്‍ ദേവസ്വം ചെയര്‍മാനും അംഗങ്ങളും ചേര്‍ന്നു ഏറ്റുവാങ്ങുന്നു.

ഗുരുവായൂർ:വേനൽ ചൂടിൽ കുടിവെള്ളം തേടി അലയുന്ന പക്ഷികൾക്ക് കുടിവെള്ളം ഒരുക്കാൻ ഗുരുവായൂർ ദേവസ്വം. ആലുവ സ്വദേശി ശ്രീമൻ നാരായണൻ ഇതിനാവശ്യമായ ആയിരത്തൊന്ന് മൺപാത്രങ്ങൾ ഗുരുവായൂരപ്പന് സമർപ്പിച്ചു. ഗുരുവായൂർ ക്ഷേത്രത്തിലും നടപ്പുരകളിലും കീഴേടം ക്ഷേത്രങ്ങളിലും പുന്നത്തൂർ ആനക്കോട്ടയിലും ദേവസ്വം ക്വാർട്ടേഴ്‌സുകളിലുമായി പക്ഷികൾക്കും മറ്റു ജീവികൾക്കും ദേവസ്വം ഈ മൺപാത്രങ്ങളിൽ ദാഹജലം ഒരുക്കും. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ മൺപാത്രങ്ങൾ ഏറ്റുവാങ്ങി. ദേവസ്വംഭരണ സമിതി അംഗങ്ങളായ സി. മനോജ്, കെ.ആർ. ഗോപിനാഥൻ, മനോജ് ബി. നായർ, വി.ജി. രവീന്ദ്രൻ, കെ.പി. വിശ്വനാഥൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ, ക്ഷേത്രം ഡി.എ. പ്രമോദ് കളരിക്കൽ, ഹെൽത്ത് സൂപ്പർവൈസർ എം.എൻ. രാജീവ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.