തൃശൂർ: ഗുരുവായൂർ സ്വദേശി ബീന കുന്നക്കാടിന്റെ കഥാസമാഹാരം അറീതയുടെ ആട്ടിൻകുട്ടി, നോവലിസ്റ്റ് സീമ ജവഹറിന് നൽകി സാഹിത്യകാരൻ പി. സുരേന്ദ്രൻ പ്രകാശനം ചെയ്തു. ഡോ. ജി. സോണി പുസ്തകം പരിചയപ്പെടുത്തി. കഥാകൃത്ത് സുദീപ് തെക്കേപ്പാട്ട് അദ്ധ്യക്ഷനായി. എഴുത്തുകാരൻ മാധവൻ പയമ്പ്രയ്ക്ക് പുസ്തകം നൽകി, യുട്യൂബർ എം.എസ്. വിനോദ് ആദ്യ വിൽപ്പന നിർവഹിച്ചു. സാഹിത്യ അക്കാഡമി ചങ്ങമ്പുഴ ഹാളിൽ നടന്ന ചടങ്ങിൽ കവയിത്രി ബിന്ദു ബാബു, എഴുത്തുകാരൻ സലി കെ.എസ്, കഥാകാരി സ്വാതി ലക്ഷ്മി, ബീന കുന്നക്കാട് എന്നിവർ പ്രസംഗിച്ചു. കോഴിക്കോട് സാഹിത്യ പബ്ലിക്കേഷൻസാണ് പ്രസാധകർ.