തൃശൂർ: കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന് കീഴിൽ വിഷു റംസാൻ സ്‌പെഷ്യൽ റിബേറ്റ്. ഖാദി തുണിത്തരങ്ങളുടെ ചില്ലറ വിൽപ്പനയ്ക്ക് 30 ശതമാനം സ്‌പെഷ്യൽ റിബേറ്റ് ചൊവ്വാഴ്ച മുതൽ 15 വരെ ലഭിക്കും. ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിനു കീഴിലെ വടക്കെ ബസ് സ്റ്റാൻഡിന് സമീപം, പാലസ് റോഡ്, ഒളരിക്കര പാവറട്ടി, കേച്ചേരി, പൂവത്തൂർ, പുഴയ്ക്കൽ എന്നിവിടങ്ങളിലുള്ള ഗ്രാമസൗഭാഗ്യകളിൽ റിബേറ്റ് ലഭിക്കും. വിവരങ്ങൾക്ക് ഫോൺ: 04872338699.