1

തൃശൂർ: തൃശൂരിൽ പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപനമായ ഔഷധി പഞ്ചകർമ്മ ആശുപത്രി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ, ചൂടിൽ നിന്നും രക്ഷ നേടുന്നതിനും വേനൽക്കാല ആരോഗ്യ സംരക്ഷണത്തിനുമുള്ള പരമ്പരാഗത ആയുർവേദ ചികിത്സാ വിഭാഗം ആരംഭിച്ചു. സൂര്യാഘാതം, ത്വക്ക് രോഗങ്ങൾ, നീർക്കെട്ട്, തലവേദന, നിർജലീകരണം, ഉറക്കക്കുറവ്, നിറവ്യത്യാസങ്ങൾ തുടങ്ങിയ വേനൽക്കാല രോഗങ്ങൾക്ക് പ്രത്യേക ചികിത്സകൾ ഉണ്ടായിരിക്കും. ശീതോപചാര ചികിത്സയും വേനൽക്കാല ഋതുക്കൾക്ക് അനുസരിച്ചുള്ള പ്രത്യേക ഭക്ഷണക്രമങ്ങളും ഔഷധി പഞ്ചകർമ്മ ആശുപത്രിയിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9188910417. രാവിലെ 8 മണി മുതൽ 5 മണി വരെ ആശുപത്രിയിൽ നിന്നും നേരിട്ടും വിവരം ലഭിക്കും.