1

തൃശൂർ: വരും ദിവസങ്ങളിൽ ഇനിയും ഒട്ടേറെ പ്രവർത്തകരും നേതാക്കളും ബി.ജെ.പിയിൽ ചേരുമെന്ന് പത്മജ വേണുഗോപാലും ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാറും പറഞ്ഞു. പൂങ്കുന്നത്തെ മുരളിമന്ദിരത്തിൽ കല്യാണിക്കുട്ടിഅമ്മയുടെ ശ്രാദ്ധദിനത്തിൽ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ബി.ജെ.പിയിൽ ചേർന്ന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അവർ. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ബി.ജെ.പി പാലക്കാട് തൃശൂർ മേഖലാ വൈസ് പ്രസിഡന്റ് ബിജോയ്‌ തോമസ്, തൃശൂർ - പാലക്കാട്‌ മേഖലാ പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണൻ, രഘുനാഥ് സി. മേനോൻ, മാള മോഹനൻ, വിപിൻ ഐനിക്കുന്നത്ത് തുടങ്ങിയവർ പങ്കെടുത്തു.