ചാഴൂർ: ആലപ്പാട് പുറത്തൂർ കൊടപ്പുള്ളി ദേവസ്വം അന്നപൂർണേശ്വരി ഭഗവതി ക്ഷേത്രത്തിലെ വിഷുപ്പൂര മഹോത്സവം 14ന് ആഘോഷിക്കും. 13ന് രാവിലെ വിഷു സംക്രമപൂജ, പ്രസാദ ഊട്ട്, വൈകിട്ട് സഹസ്രനാമാർച്ചന, വിളക്ക് പൂജ എന്നിവ നടക്കും. 14ന് രാവിലെ ഗണപതിഹോമം, നവകം, പഞ്ചഗവ്യം, അഭിഷേകം, ശീവേലി, പറനിറയ്ക്കൽ. വൈകിട്ട് എഴുന്നള്ളിപ്പ്, പഞ്ചവാദ്യം അകമ്പടിയാവും. 6 മുതൽ രാത്രി 8.30 വരെ ജിതിൻ കല്ലാറ്റ് നയിക്കുന്ന ചെണ്ടമേളം. ക്ഷേത്രം തന്ത്രി സി.കെ. നാരായണൻ കാർമ്മികനാവും. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.ഡി. കേശവരാജൻ, സെക്രട്ടറി കെ.വി. മോഹൻദാസ്, ട്രഷറർ കെ.എസ്. സിബിൻ എന്നിവർ നേത്യത്വം നൽകും.