1

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കലാലയ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ വീ വിത്ത് വി.എസ് എന്ന സാംസ്‌കാരിക മഹാസംഗമം നാളെ നടത്തും. വൈകിട്ട് അഞ്ചിന് തേക്കിൻകാട് മൈതാനിയിലെ തെക്കെ ഗോപുരനടയിൽ നടക്കുന്ന സംഗമം പുഷ്പവതിയുടെ ആസാദി ഗാനാവതരണത്തോടെ ആരംഭിക്കും. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിക്കും. ആറിന് ഗായകൻ അലോഷി നയിക്കുന്ന ഗാനമേളയുണ്ടാകും. അന്തരിച്ച പി. സലീംരാജ് സുനിൽകുമാറിനു വേണ്ടി എഴുതിയ ഗാനത്തിന്റെ പ്രകാശനവും നടത്തുമെന്ന് പി.എസ്. ഇക്ബാൽ, രാവുണ്ണി, ടി.ആർ. അനിൽകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.