നാട്ടിക എം.എൽ.എയുടെ സഹപ്രവർത്തകനൊരു വീട് പദ്ധതിയിൽ മണപ്പുറം ഫൗണ്ടേഷൻ നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറ്റം സി.സി. മുകുന്ദൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, മണപ്പുറം സി.ഇ.ഒ: വി.പി. നന്ദകുമാർ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.
തൃപ്രയാർ: മരിച്ചുപോയ കർഷകത്തൊഴിലാളി ഫെഡറേഷൻ ജില്ലാ കൗൺസിൽ അംഗവും നാട്ടിക മണ്ഡലം സെക്രട്ടറിയുമായിരുന്ന ശശി കടവിലിന്റെ കുടുംബത്തിന്, സി.സി. മുകുന്ദൻ എം.എൽ.എയുടെ സഹപ്രവർത്തകനൊരു വീട് പദ്ധതി പ്രകാരം മണപ്പുറം ഫൗണ്ടേഷൻ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം സി.സി. മുകുന്ദൻ എം.എൽ.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, മണപ്പുറം ഫിനാൻസ് മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാർ എന്നിവർ സംയുക്തമായി നിർവഹിച്ചു. ചടങ്ങിൽ നിർദ്ധന വയോജന കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണവും നടന്നു. മണപ്പുറം സി.ഇ.ഒ: ജോർജ് ഡി. ദാസ്, സി.എസ്.ആർ ഹെഡ് ശിൽപ്പ ട്രീസ സെബാസ്റ്റ്യൻ, പി.കെ. സുഭാഷ് ചന്ദ്രൻ, സ്വർണലത എന്നിവർ സംബന്ധിച്ചു.