1

തൃശൂർ: സ്‌കൂൾ ഒഫ് ഡ്രാമ അവതരിപ്പിക്കുന്ന വില്യം ഷേക്‌സ്പിയറുടെ 'ദി കോമഡി ഒഫ് എറേഴ്‌സ്' എന്ന നാടകത്തിന്റെ മലയാള പുനരാഖ്യാനം 'അബദ്ധങ്ങളുടെ അയ്യരുകളി' ഡോ. എസ് രാമാനുജം സ്റ്റുഡിയോ തിയറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം ആരംഭിച്ചു. ശ്രീജിത്ത് രമണൻ രൂപാവിധാനവും സംവിധാനവും എൻ.പി. ആഷ്‌ലി ഡ്രാമറ്റർജിയും ചെയ്തു തയ്യാറാക്കിയ അറബിക്കഥയുടെ ശൈലിയിൽ പത്താം നൂറ്റാണ്ടിന്റെ സാഹചര്യത്തിലാണ് നാടകം ഒരുക്കിയിരിക്കുന്നത്. കോമാളിത്തവും ആശയക്കുഴപ്പവും നിറഞ്ഞ നർമ നിമിഷങ്ങളിലൂടെ പൗരത്വം, ദേശീയത എന്നിവ സംബന്ധിക്കുന്ന ചോദ്യങ്ങൾ അവതരിപ്പിക്കാനാണ് നാടകം ശ്രമിക്കുന്നത്. ഒരു കപ്പൽ അപകടത്തിൽ പരസ്പരം വേറിട്ട് പോയ ഇരട്ടകൾ പരസ്പരമറിയാതെ ഒരു രാജ്യത്ത് എത്തിപ്പെടുമ്പോഴുള്ള കോലാഹലങ്ങളാണ് നാടകത്തിന്റെ കഥ. ഏപ്രിൽ 12 വരെ മൂന്ന് കളികൾ കൂടിയുണ്ടാകും.