തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് (പി.ബി) അപേക്ഷ നൽകുന്നതിനുള്ള തീയതി നീട്ടി. അപേക്ഷകൾ 11ന് വൈകിട്ട് അഞ്ചുവരെ അതത് നിയമസഭാ മണ്ഡലത്തിലെ പരിശീലന കേന്ദ്രങ്ങളിൽ തയ്യാറാക്കിയ ഫെസിലിറ്റേഷൻ സെന്ററിൽ നൽകാം.
സ്വന്തം പാർലമെന്റ് മണ്ഡലത്തിന് പുറത്ത് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥരാണ് ഫോം 12ൽ അപേക്ഷിക്കേണ്ടത്. പോസ്റ്റിംഗ് ഓർഡർ, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
അപേക്ഷ സമർപ്പിക്കേണ്ട കേന്ദ്രങ്ങൾ:
ചേലക്കര മണ്ഡലം: ചെറുത്തുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ
കുന്നംകുളം മണ്ഡലം: കുന്നംകുളം ഗുഡ് ഷെപ്പേർഡ് സി.എം.ഐ സ്‌കൂൾ
ഗുരുവായൂർ മണ്ഡലം: ചാവക്കാട് എം.ആർ.ആർ.എം ഹയർ സെക്കൻഡറി സ്‌കൂൾ
മണലൂർ മണ്ഡലം: ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂൾ
വടക്കാഞ്ചേരി മണ്ഡലം: തൃശൂർ ടൗൺ ഹാൾ
ഒല്ലൂർ മണ്ഡലം: തൃശൂർ ടൗൺ ഹാൾ
തൃശൂർ മണ്ഡലം: തൃശൂർ ഗവ. എൻജിനീയറിംഗ് കോളേജ്
നാട്ടിക മണ്ഡലം: സെന്റ് തോമസ് കോളേജ് കയ്പമംഗലം.
ചാലക്കുടി മണ്ഡലം: കൊടുങ്ങല്ലൂർ എംഇഎസ് അസ്മാബി കോളജ്
ഇരിങ്ങാലക്കുട മണ്ഡലം: തൃശൂർ ക്രൈസ്റ്റ് കോളജ്
പുതുക്കാട് മണ്ഡലം: ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ് .
ചാലക്കുടി മണ്ഡലം: ചാലക്കുടി സേക്രഡ് ഹാർട്ട് വിമൺസ് കോളജ്
കൊടുങ്ങല്ലൂർ മണ്ഡലം: കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവ. കോളജ്