1

തൃശൂർ: കേരള കരകൗശല വികസന കോർപറേഷന്റെ തൃശൂരിലെ കൈരളി ഷോറൂമിൽ ഏപ്രിൽ 30 വരെ ആറൻമുള കണ്ണാടിയുടെ പ്രത്യേക പ്രദർശന വിപണനമേള നടക്കും. വിഷു പ്രമാണിച്ച് ആറൻമുള കണ്ണാടികളുടെ വിപുലമായ ശ്രേണി പത്തു ശതമാനം വിലക്കിഴിവോടെ ലഭിക്കും. മറ്റ് കരകൗശല ഉത്പന്നങ്ങളായ നിട്ടൂർ പെട്ടി, വീട്ടിത്തടിയിൽ നിർമിച്ച കരകൗശല ശിൽപ്പങ്ങൾ, ചുണ്ടൻ വള്ളം, നെറ്റിപ്പട്ടം, നിലവിളക്കുകൾ, ഉരുളി, പറ തുടങ്ങിയ എല്ലാ കരകൗശല ഉത്പന്നങ്ങളും വിലക്കിഴിവോടെ ലഭിക്കും. കൈരളി തിയറ്റർ കോംപ്ലക്‌സിലുള്ള ഷോറൂം ഞായറാഴ്ചയൊഴികെ എല്ലാ ദിവസവും 10 മുതൽ രാത്രി ഏഴ് വരെ പ്രവർത്തിക്കും.