തൃശൂർ: ഇരിങ്ങാലക്കുട ഠാണ ജംഗ്ഷന് സമീപം മറീന ആശുപത്രിക്ക് അടുത്തുള്ള പെട്രോൾ പമ്പിൽ ആത്മഹത്യക്ക് ശ്രമിച്ച കാട്ടൂർ സ്വദേശി ഷാനവാസിനെ രക്ഷിക്കാനായി പമ്പിലെ ജീവനക്കാരോടൊപ്പം രക്ഷാപ്രവർത്തനം നടത്തിയ സംസ്ഥാന യുവജനക്ഷേമ ബോർഡ് ഇരിങ്ങാലക്കുട നഗരസഭാ യൂത്ത് കോ- ഓർഡിനേറ്ററായി പ്രവർത്തിക്കുന്ന വിനു ഡേവിസിനെ കളക്ടർ വി.ആർ. കൃഷ്ണ തേജ ആദരിച്ചു. സിവിൽ ഡിഫൻസ് അക്കാഡമി ഡയറക്ടർ അരുൺ ഭാസ്‌കർ, ഫയർ ഫോഴ്‌സ് ഓഫീസ് ജീവനക്കാരനായ പ്രജീഷ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ സി.ടി. സബിത, യൂത്ത് കോ- ഓർഡിനേറ്റർമാർ, ടീം കേരള അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.