1

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പോളിംഗ് ഉദ്യോഗസ്ഥർക്ക് നടത്താൻ നിശ്ചയിച്ച രണ്ടാംഘട്ട പരിശീലനം മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ നിർദ്ദേശത്താൽ മാറ്റി. മണലൂർ നിയോജക മണ്ഡലത്തിന്റെ ഒഴികെ ബാക്കിയുള്ളവ യഥാക്രമം ഏപ്രിൽ 18, 20 തീയതികളിലേക്ക് മാറ്റി. ഏപ്രിൽ 11, 12 തീയതികളിൽ ഗുരുവായൂർ ടൗൺഹാളിൽ നിശ്ചയിച്ചിരുന്ന മണലൂർ നയോജക മണ്ഡലത്തിന്റെ രണ്ടാം ഘട്ട പരിശീലനം ഏപ്രിൽ 17, 18 തീയതികളലേക്കും മാറ്റിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ വി.ആർ. കൃഷ്ണതേജ അറിയിച്ചു. പരിശീലന പരിപാടിയുടെ വേദിയിലും സമയക്രമത്തിലും മാറ്റമില്ല.