തൃശൂർ: ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ നേതാവും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന എം.സി. ജോസഫൈനെ അനുസ്മരിച്ചു. രണ്ടാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ജനാധിപത്യ മഹിളാ അസോസിയേഷൻ തൃശൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗവും ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാർ പതാക ഉയർത്തി, ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. ഗിരിജാദേവി അദ്ധ്യക്ഷയായി. ഏരിയ സെക്രട്ടറി അഡ്വ. പി.കെ. ബിന്ദു, ഏരിയ പ്രസിഡന്റ് പി.എസ്. ലത, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.കെ. ഷീജ, സജിത ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.