1

തൃശൂർ : ടൗൺ ഈദ്ഗാഹ് കമ്മിറ്റി സി.എം.എസ് സ്‌കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ഈദ്ഗാഹിൽ സാമുദായിക നേതാക്കൾ ഒന്നിച്ചു. തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, പി.ബാലചന്ദ്രൻ എം.എൽ.എ., മേയർ എം.കെ.വർഗീസ്, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സുന്ദർ മേനോൻ, തൃശൂർ പബ്ലിക് ലൈബ്രറി സെക്രട്ടറി പ്രൊഫ.ജോൺ സിറിയക്, എഴുത്തച്ഛൻ സമാജം സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.ആർ.സുരേഷ്, ഫാ.പോൾ പൂവത്തിങ്കൽ, എം.ഡി. ഗ്രേസ്, ടി.കെ.വാസു, ജെയിംസ് മുട്ടിക്കൽ, കെ.എം.ജയപ്രകാശ് എന്നിവർ പങ്കെടുത്തു. തൃശൂർ ഹിറ മസ്ജിദ് ചീഫ് ഇമാം മുനീർ വരന്തരപ്പിള്ളിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. നാല് പതിറ്റാണ്ട് മുമ്പാണ് സി.എം.എസ് ഹൈസ്‌കൂളിൽ ഈദ്ഗാഹ് ഒരുക്കാൻ ടൗൺ ഈദ്ഗാഹ് കമ്മിറ്റി തീരുമാനിച്ചത്.