 
അന്തിക്കാട്: പടിയം സംഗീത് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ 48-ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ 24-ാമത് അഖില കേരള ഫുട്ബാൾ ടൂർണമെന്റിൽ ലബാംബ മാള ജേതാക്കളായി. വിവിധ ജില്ലകളിൽ നിന്നുളള ഏറ്റവും മികച്ച എട്ട് ടീമുകളാണ് മത്സരിച്ചത്. ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ അൽസാബ് ഇന്ത്യൻസ് പ്ലേബോയ്‌സ് കോഴിക്കോടിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ലബാംബ മാള വിജയകിരീടം ചൂടിയത്. വിജയികൾക്ക് ചലച്ചിത്ര നാടക സംവിധായകൻ ഷൈജു അന്തിക്കാട് ട്രോഫികൾ വിതരണം ചെയ്തു.