തൃശൂർ : ഫാ.ഡോ.ഫ്രാൻസിസ് ആലപ്പാട്ടിന്റെ 42ാമത് പുസ്തകം 'ജീവിത ചിന്തകൾ' ജൂബിലി മിഷൻ ആശുപത്രിയിലെ പ്രീസ്റ്റ് ഹോമിൽ നടൻ ടി.ജി.രവി, സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിലിന് നൽകി പ്രകാശനം ചെയ്തു. ദൂരദർശൻ കേന്ദ്രം മുൻ ഡയറക്ടർ ടി.ടി.പ്രഭാകരൻ അദ്ധ്യക്ഷനായി. പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ.എം.ബാലഗോപാൽ, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ഡോ.ടി.എ.സുന്ദർമേനോൻ, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ.റെന്നി മുണ്ടൻകുര്യൻ, ഡോ.കെ.പ്രവീൺലാൽ, ജോസ് ആലുക്കാസ്, ഫാ.ഫ്രാൻസിസ് പള്ളിക്കുന്നത്ത്, ഫാ.ഫ്രാൻസിസ് ആലപ്പാട്ട് എന്നിവർ സംസാരിച്ചു. മുഖംമൂടികൾ, കലികാലം, തുരപ്പന്മാർ, മരണാനന്തരം, സ്റ്റാൻ സ്വാമി എന്ന പ്രകാശഗോപുരം തുടങ്ങി 20 അദ്ധ്യായങ്ങളുമായുള്ള പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് മുൻമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥാണ്.