കല്ലൂർ: തൃശൂരിന്റെ മതേതര മുഖം ഉയർത്തിപ്പിടിക്കാൻ കെ. മുരളീധരന്റെ വിജയം അനിവാര്യമണെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ. കെ. മുരളീധരന്റെ പ്രചാരണ പരിപാടികളുടെഭാഗമായി കുടുംബയോഗങ്ങളുടെ പാർലമെന്റ് തല ഉദ്ഘാടനം തൃക്കൂർ പഞ്ചായത്തിലെ ആദൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇനിയും പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിൽ വരുന്നുവെന്ന് പറയുന്നു. ഭിന്നിപ്പിന്റെയും, വെറുപ്പിന്റെയും രാഷ്ട്രീയം തൃശൂരിന്റെ മണ്ണിൽ വിലപ്പോകില്ല. എല്ലാറ്റിനും പരിഹാരം കോൺഗ്രസ് വിജയിക്കുക എന്നുള്ളതാണെന്നും സുധീരൻ പറഞ്ഞു.
മണ്ഡലം ചെയർമാൻ സന്ദീപ് കണിയത്ത് അദ്ധ്യക്ഷനായി. അഡ്വ .ജോസഫ് ടാജറ്റ്, കെ. ഗോപാലകൃഷ്ണൻ, സെബി കൊടിയൻ, സുന്ദരി മോഹൻദാസ്, ഷെന്നി പനോക്കാരൻ, സുധൻ കാരയിൽ, പോൾസൺ തെക്കുംപീടിക, സൈമൺ നമ്പടാൻ, ജിഷ ഡേവിസ്, സലീഷ് ചെമ്പാറ, മോഹനൻ തൊഴുക്കാട്ട്, വിനോജ് ആറ്റുപുറം, കെ.സി. പീറ്റർ, ടി. സുരേന്ദ്രൻ, വിൽസൺ ആറ്റുപുറം എന്നിവർ പ്രസംഗിച്ചു.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ ജനദ്രോഹനിലപാടുകളുടെ സമാനമായ പതിപ്പാണ് കേരളത്തിലെ പിണറായി ഭരണം. അഴിമതിയും ധൂർത്തും ഒരു ഭാഗത്ത് നടക്കുമ്പോൾ മറുഭാഗത്ത് സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ്.
- വി.എം. സുധീരൻ