1

ഗുരുവായൂർ: തൃശൂർ പൂരം പ്രദർശന നഗരിയിലെ ഗുരുവായൂർ ദേവസ്വം പവലിയൻ തുറന്നു. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, കെ.പി. വിശ്വനാഥൻ, തൃശൂർ പൂരം പ്രദർശന സംഘാടക സമിതി പ്രസിഡന്റ് എ. രാമകൃഷ്ണൻ, വൈസ് പ്രസിഡന്റ് ചന്ദ്രശേഖരൻ, സെക്രട്ടറി വിപിനൻ, ജോയിന്റ് സെക്രട്ടറി എം. രമേശൻ, ട്രഷറർ അനിൽ കുമാർ, ദേവസ്വം ഡി.എമാരായ ടി. രാധിക, എം. രാധ, ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പൽ കെ.യു. കൃഷ്ണകുമാർ, ചീഫ് ഇൻസ്ട്രക്ടർ നളിൻ ബാബു, പബ്ലിക്കേഷൻ അസി. മാനേജർ കെ.ജി. സുരേഷ് കുമാർ, പി.ആർ.ഒ വിമൽ ജി. നാഥ്, ജീവനക്കാർ എന്നിവർ സന്നിഹിതരായി. ഗുരുവായൂർ ക്ഷേത്രം നാലമ്പല വിളക്കുമാടത്തിന്റെ മാതൃകയിലാണ് പവലിയന്റെ നിർമ്മിതി. കാഴ്ചയുടെ മനോഹാരിതയിലേക്ക് മിഴി തുറക്കുന്ന 40ലേറെ ദാരു ശിൽപ്പങ്ങൾ. ചുമർചിത്രങ്ങൾ, വെങ്കല ശിൽപ്പങ്ങൾ, അപൂർവ്വ താളിയോല ഗ്രന്ഥങ്ങൾ, ദേവസ്വം പ്രസിദ്ധീകരണങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.