കയ്പമംഗലം : പെരിഞ്ഞനം പൊൻമാനിക്കുടം കൊച്ചിപറമ്പത്ത് അന്നപൂർണേശ്വരി ഭദ്രകാളി, വിഷ്ണുമായ ക്ഷേത്രത്തിലെ മഹോത്സവത്തിന് ഇന്ന് തുടക്കം. വ്യാഴാഴ്ച രാവിലെ മഹാഗണപതി ഹോമം, അഭിഷേകം, എട്ടിന് നാഗങ്ങൾക്കും വിഷ്ണുമായയ്ക്കും കലശാഭിഷേകം, പാലും നൂറും. 11 മണിക്ക് ഉച്ചപൂജ, വൈകിട്ട് 4ന് അഷ്ട നാഗക്കളം, ഭഗവതിസേവ, തുടർന്ന് കുട്ടികളുടെ ഭജന, കൈകൊട്ടിക്കളി, വിഷ്ണുമായ രൂപക്കളവും പാട്ടും എന്നിവ നടക്കും. വെള്ളിയാഴ്ച രാവിലെ എട്ടിന് പന്തിരടി പൂജ, തുടർന്ന് ഭദ്രകാളി ദേവിക്ക് പഞ്ചവിംശതി കലശാഭിഷേകം, 10.30 മുതൽ മുത്തപ്പനും വീരഭദ്ര സ്വാമിക്കും കളമെഴുത്തും പാട്ടും വൈകിട്ട് 5.30ന് പൊങ്കാല, 6.45ന് ദീപാരാധന, പൂമൂടൽ, തുടർന്ന് ഉത്സവ നിലാവ്, രാത്രി 10.30 ന് ദേവിയുടെ കളത്തിന് എഴുന്നെള്ളിപ്പ്. ശനിയാഴ്ച രാവിലെ 10ന് ആനയോട് കൂടിയ എഴുന്നെള്ളിപ്പ്, 12ന് ഉച്ചപൂജ, തുടർന്ന് പ്രസാദഊട്ട്, വൈകിട്ട് 4 ന് കാഴ്ചശീവേലി, 8.15ന് പന്തീർ നാഴി, 9 ന് തായമ്പക, രാത്രി 10ന് ഉത്സവം എഴുന്നള്ളിപ്പ്, 12ന് ഗുരുതിർപ്പണം തുടങ്ങിയവ നടക്കും. സുരേഷ് തന്ത്രി ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും.