
തൃശൂര്‍: സിനിമയെയും ഷോര്‍ട്ട്ഫിലിമുകളെയും സ്‌നേഹിച്ചിരുന്ന ടി.സി.വി റിപ്പോര്‍ട്ടര്‍ ജിയോ സണ്ണിയുടെ സ്മരണാര്‍ത്ഥം തൃശൂര്‍ പ്രസ്‌ക്ലബ് ഏര്‍പ്പെടുത്തിയ ഹ്രസ്വചിത്ര പുരസ്‌കാര വിതരണവും അനുസ്മരണ ചടങ്ങും ഇന്ന് പ്രസ്‌ക്ലബ് ഹാളില്‍ നടത്തും.
രാവിലെ 11ന് നടക്കുന്ന അനുസ്മരണ സമ്മേളനം സംവിധായകന്‍ അഷറഫ് ഹംസ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പുരസ്‌കാര വിതരണം നടത്തും. ഹ്രസ്വചിത്ര മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് ഹിന്ദി ഭാഷയിലുള്ള സാരംഗി സ്മിത കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത 'അയ്‌ന' എന്ന ഹ്രസ്വചിത്രമാണ്. ഷംലാദ് സംവിധാനം ചെയ്ത 'സെപ്പറേഷന്‍' ആണ് രണ്ടാമത്തെ മികച്ച ചിത്രം. മൂന്നാമത്തെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ഹയറ സുല്‍ത്താന്‍ സംവിധാനം ചെയ്ത 'മീശക്കാരി'യാണ്.