basheer

തൃശൂർ: മലയാളത്തിൽ ആരെയും അനുകരിക്കാത്ത ഒറ്റപ്പെട്ട സാഹിത്യ പ്രതിഭാസങ്ങളാണ് വൈക്കം മുഹമ്മദ് ബഷീറും വി.കെ.എന്നും എന്ന് ഡോ. എസ്.കെ. വസന്തൻ അഭിപ്രായപ്പെട്ടു.

മലയാള കാവ്യസാഹിതി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിതി ജില്ലാ പ്രസിഡന്റ് സുദർശന കുമാർ വടശ്ശേരിക്കര അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കാവാലം അനിൽ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. എസ്.കെ.വസന്തൻ, ഡോ.ജയപ്രകാശ് ശർമ, മീന അരവിന്ദ് എന്നിവരെ ആദരിച്ചു. പ്രൊഫ. വി.എ.വർഗീസ്, ബിന്ദു ദിലീപ് രാജ്, ബേബി പേനകം, സുചിത്ര വി.പ്രഭു, അജിത രാജൻ, പി.ബി. രമാദേവി, ചന്ദ്രമോഹൻ കുമ്പളങ്ങാട്, പ്രീത വിജയ്, സന്ധ്യ അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.